Connect with us

National

ചാന്ദ്നി ചൗക്ക് മേഖലയിലെ പത്തില്‍ എട്ടും പിടിച്ച് ആം ആദ് മി

Published

|

Last Updated

ന്യൂഡല്‍ഹി |  ന്യൂനപക്ഷ വോട്ടുകള്‍ക്ക് വലിയ സ്വാധീനമുള്ള ചാന്ദ്‌നി ചൗക്കില്‍ ആം ആദ് മി പാര്‍ട്ടിക്ക് വന്‍ കുതിപ്പ്. ആകെയുള്ള പത്തില്‍ എട്ട് മണ്ഡലങ്ങളും എ എ പി പിടിച്ചു. ആദര്‍ശ് നഗര്‍, ഷാലിമാര്‍ബാഗ്, ഷഹൂര്‍ ബസ്തി, വസീര്‍പൂര്‍, മോഡല്‍ ടൗണ്‍, സദര്‍ബസാര്‍, മാട്ടിയമഗല്‍, ബെല്ലിമാരന്‍ ണ്ഡലങ്ങളിലാണ് എ എ പി മുന്നിട്ട് നില്‍ക്കുന്നത്.

എ എ പി കുതിപ്പില്‍ കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും പ്രമുഖ സ്ഥാനാര്‍ഥികളും എ എപിവിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നവര്‍ക്കുമെല്ലാം വലിയ തിരിച്ചടിയാണ് നേരിട്ടത്. എ എ പി വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന കപില്‍ മിശ്ര മോഡല്‍ ടൗണില്‍ പിന്നിലാണ്. കെജ്രിവാളിന്റെ വലിയ വിര്‍ശകനായാണ് കപില്‍ മിശ്ര അറിയപ്പെടുന്നത്. കെജ്രിവാള്‍ മന്ത്രിസഭയിലെ മന്ത്രി കൂടിയായിരുന്നു കപില്‍ മിശ്ര. ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അല്‍ക ലാംബയും എ എപിയില്‍ നിന്ന് കൂടുമാറിയതായിരുന്നു. ഇവിടെ എ എ പിയിലെ അഖിലേഷ് തൃപതിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

 

---- facebook comment plugin here -----

Latest