Connect with us

International

ഹൂത്തികള്‍ ചെങ്കടലില്‍ സ്ഥാപിച്ച മൈനുകളില്‍ മത്സ്യബന്ധന ബോട്ടിടിച്ചു; മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

ബഹ്റൈന്‍ |  യമനിലെ വിമത വിഭാഗമായ ഹൂത്തികള്‍ ചെങ്കടലില്‍ സ്ഥാപിച്ച മൈനുകളില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ചുണ്ടായ സ്‌ഫോടനത്തില്‍ ഈജിപ്തുകാരായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. സംഭവ സ്ഥലത്തു നിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തിയതായി അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു. ചെങ്കടലിലെ അന്താരാഷ്ട്ര ജലപാതയിലാണ് സംഭവം.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷികള്‍ തെക്കന്‍ ചെങ്കടലിലും ബാബ്-അല്‍ -മന്ദബ് കടലിടുക്കിലും മൈനുകള്‍ സ്ഥാപിച്ചത് സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഈ മേഖലയില്‍ അറബ് സഖ്യസേന നടത്തിയ തിരച്ചിലില്‍ ഹൂത്തികള്‍ സ്ഥാപിച്ച 137 മൈനുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്നും എല്ലാ സമുദ്ര ഭീഷണികളെയും നിര്‍വീര്യമാക്കാനുള്ള ശ്രമം സഖ്യ സേന തുടരുമെന്നും അല്‍ മാലികി പറഞ്ഞു.