Techno
ആപ്പിൾ ഫോണുകൾക്ക് വമ്പിച്ച ഓഫറുമായി ഫ്ലിപ്കാർട്ട്

ന്യൂഡൽഹി | ഐഫോണുകൾക്ക് വിലക്കുറവുമായി ഫ്ലിപ്കാർട്ട്. കാഷ് ഡിസ്‌കൗണ്ടിന് പുറമെ പലിശയില്ലാത്ത പ്രതിമാസ അടവും അടക്കം നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചത്. ആപ്പിൾ ഡേസ് എന്ന പേരിൽ ഫ്‌ളിപ്കാർട്ട് ആരംഭിച്ചിരിക്കുന്ന ഓഫറുകൾ ഈ മാസം എട്ട് വരെ നീണ്ട് നിൽക്കും.
ഐഫോൺ എക്‌സ് എസിന്റെ 64 ജി ബി വേരിയന്റിന് 5000 രൂപയുടെ ഡിസ്‌കൗണ്ടാണ് നൽകിയിരിക്കുന്നത്. നിലവിൽ 59,999 രൂപയുള്ള ഫോൺ ഓഫറിൽ 54,999 രൂപക്ക് ലഭിക്കും. ഫോൺ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ടും എച്ച് ഡി എഫ് സി കാർഡ് ഉപയോഗിക്കുമ്പോഴുള്ള 7000 രൂപയുടെ ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ലഭിക്കും.
---- facebook comment plugin here -----