Connect with us

National

ശബരിമല: സുപ്രീം കോടതി വിശാല ബഞ്ചില്‍ നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമല കേസില്‍ സുപ്രീം കോടതി വിശാല ബഞ്ചില്‍ നടപടികള്‍ പുരോഗമിക്കുന്നു. നിയമ പ്രശ്‌നങ്ങള്‍ വിശാല ബഞ്ചിനു വിട്ടതിലെ നിയമ സാധുതകളാണ് പരിശോധിക്കുന്നത്. വിശാല ബഞ്ച് രൂപവത്കരിച്ചതില്‍ തെറ്റില്ലെന്നും ബഞ്ച് രൂപവത്ക്കരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും കേന്ദ്രം കോടതിയില്‍
വ്യക്തമാക്കി. ബഞ്ച് രൂപവത്ക്കരിച്ചതിന്‌ സോളിസിറ്റര്‍ ജനറല്‍ ന്യായീകരിച്ചു. ഹരജി നിലനില്‍ക്കെ വിശാല ബഞ്ചിനു വിട്ട സാഹചര്യങ്ങള്‍ മുമ്പുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിശാല ബഞ്ച് പുനപ്പരിശോധന ഹരജികളുടെ അടിസ്ഥാനത്തിലല്ല.

പുനപ്പരിശോധന ഹരജി അംഗീകരിച്ചിട്ട് കേസ് വീണ്ടും പരിശോധിക്കാമെന്നും അതിനപ്പുറത്തേക്ക് പോകാനാകില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍
ഫാലി എസ് നരിമാന്‍ വ്യക്തമാക്കി. മതവിഭാഗത്തിന്റെ വിശ്വാസവുമായി ബന്ധപ്പെട്ടായിരുന്നു കോടതി വിധി. അതില്‍ കോടതി ഉത്തരം കണ്ടെത്തിയെന്നും നരിമാന്‍ പറഞ്ഞു. കേസ് വിശാല ബഞ്ചിനു വിട്ടതില്‍ ജസ്റ്റിസ് നാഗേശ്വര റാവു സംശയമുന്നയിച്ചു.

Latest