Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരെ മധ്യപ്രദേശും പ്രമേയം പാസാക്കി

Published

|

Last Updated

ഭോപാല്‍ | പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി മധ്യപ്രദേശ് സര്‍ക്കാറും. ഭേദഗതി പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെയാണ് മധ്യപ്രദേശ് സി എ എക്കെതിരെ പ്രമേയവുമായി നിലപാട് ശക്തമാക്കിയത്. ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.

ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിന് വിരുദ്ധമാണ് സി എ എയെന്ന് വ്യക്തമാക്കുന്ന പ്രമേയത്തില്‍ നിയമം പ്രാബല്യത്തിലാക്കിയതിനെ തുടര്‍ന്ന് അതിനെതിരെ സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിഷേധങ്ങളെ കുറിച്ചും
സൂചിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സി എ എക്കെതിരേ പ്രമേയം പാസാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു.