Connect with us

Gulf

സഊദി എയര്‍ലൈന്‍സ് ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി

Published

|

Last Updated

 റിയാദ് | ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് സഊദി എയര്‍ലൈന്‍സിന്റെ ചൈനയിലേക്കുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിത കാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.

ചൈനയിലേക്ക് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്കുകളൊന്നും ഈടാക്കാതെ തന്നെ മുഴുവന്‍ പണവും റീഫണ്ട് ചെയ്യാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് +9665400000005 എന്ന വാട്‌സ് ആപ്പ് നമ്പറിലോ +9669200 22222 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് സഊദി എയര്‍ലൈസന്‍സ് ട്വിറ്ററില്‍ അറിയിച്ചു.

Latest