Connect with us

National

ബജറ്റ് അവതരണം തുടങ്ങി; സര്‍ക്കാറിന്റെ നേട്ടങ്ങള്‍ അവകാശപ്പെട്ട് നിര്‍മല സീതാരാമന്‍

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ടാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് അവതരണം പാര്‍ലിമെന്റില്‍ തുടങ്ങി. 2020-21ലെ പൊതു ബജറ്റാണ് അവതരിപ്പിക്കുന്നത്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം തുടങ്ങിയത്. വരുമാന മാര്‍ഗം കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി ആമുഖമായി പറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമാണ്. ജി എസ് ടി ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമാണ്. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കും. സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ ഏറ്റവും നല്ല വഴി ഇതാണ്.

ജനവിധിയെ മാനിച്ചുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. ബേങ്കുകളുടെ കിട്ടാക്കടം കുറച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുണ്ട്. മന്ത്രി പറഞ്ഞു.

 

 

Latest