ഒരടിയും പിന്നോട്ടില്ല; പൗരത്വ പ്രതിഷേധത്തില്‍ ഇനിയും പങ്കെടുക്കും- കെ എം ബഷീര്‍

Posted on: January 28, 2020 10:40 am | Last updated: January 28, 2020 at 1:14 pm

മലപ്പുറം | പൗരത്വ നിയമ ഭേദഗതിക്കെതിരായി ഇടത് മുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തത്തില്‍ മുസ്ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും നിലപാട് മാറ്റാതെ കെ എം ബീഷര്‍. എല്‍ ഡി എപിന്റെ പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതില്‍ ഒരു തെറ്റുമില്ല. ഇനിയും ഇത്തരം സമരങ്ങളില്‍ പങ്കെടുക്കും. നടപടിയുടെ പേരില്‍ തന്റെ നിലപാട് മാറ്റില്ല. ഒരടിയും പിന്നോട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്നും മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന ബഷീര്‍ പ്രതികരിച്ചു.

ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാകുമെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രതിഷേധമായിരുന്നു മനുഷ്യമഹാ ശൃംഖല. സി പി എം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നിന്ന് ആര് സമരം നടത്തിയാലും പിന്തുണ നല്‍കും. പാര്‍ട്ടിയില്‍ താന്‍ ബലിയാടാകുന്നതില്‍ വിഷമമില്ലെന്നും ബഷീര്‍ പറഞ്ഞു.