Connect with us

National

പൗരത്വ നിയമത്തിനെതിരെ ബംഗാളും പ്രമേയം പാസാക്കുന്നു

Published

|

Last Updated

കൊല്‍ക്കത്ത | പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭയുടെ വഴിയേ ഒടുവില്‍ മമത ബാനര്‍ജിയുടെ പശ്ചിമ ബംഗാളും. ബംഗാള്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ഉച്ചക്ക് രണ്ടിന് ചേര്‍ന്ന് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. തൃണമൂല്‍ എം എല്‍ എയാണ് പ്രമേയം അവതരിപ്പിക്കുക. പ്രമേയത്തെ എല്ലാ പാര്‍ട്ടികളും പിന്തുണക്കണമെന്ന് ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ആവശ്യപ്പെട്ടു. കഴിഞ്ഞ 20-ാം തിയതി പ്രമേയത്തിന് അനുമതി തേടി പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

കേരളമാണ് പൗരത്വ നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയത്. മുഴുവന്‍ എം എല്‍ എമാരുടേയും പിന്തുണയോടെയായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളും പ്രമേയം പാസാക്കി. ഇനി ബംഗാല്‍കൂടി പാസാക്കുന്നതോടെ സര്‍ക്കാര്‍ തലത്തില്‍ ഔദ്യോഗികമായി പൗരത്വ നിയമത്തെ എതിര്‍ക്കുന്ന നാലമാത്തെ സംസ്ഥാനമായി ഇത് മാറും.
കഴിഞ്ഞ സെപ്റ്റംബറില്‍ ദേശീയ പൗരത്വ പട്ടികക്കെതിരെ തൃണമൂല്‍ അവതരിപ്പിച്ച പ്രമേയത്തെ സി പി എം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചപ്പോള്‍ ബി ജെ പി എതിര്‍ക്കുകയായിരുന്നു.

---- facebook comment plugin here -----

Latest