കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് പിന്നാലെ ഡല്‍ഹിയില്‍ എ എ പി വിജയം പ്രവചിച്ച് അഖിലേഷ് യാദവും

Posted on: January 27, 2020 11:45 am | Last updated: January 27, 2020 at 12:32 pm

ലഖ്‌നാ | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ജനങ്ങള്‍ ബി ജെ പിക്ക് ഒരു സീറ്റും നല്‍കുന്നില്ലെന്നും ആം ആദ്മി
പാര്‍ട്ടിയെവീണ്ടും അധികാരത്തിലെത്തിക്കുമെന്നും എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ എനിക്ക് ആത്മിവശ്വാസമുണ്ട് അവര്‍ ബി ജെ പിക്ക് പൂജ്യം നല്‍കുമെന്ന്. അവിടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തന്നെ രൂപീകരിക്കും- അഖിലേഷ് റിപ്പബ്ലിക് ദിന പരിപാടിയില്‍ പറഞ്ഞു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ് മി പാര്‍ട്ടി തന്നെ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. ബി ജെ പി കടുത്ത വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് സച്ചിന് പൈലറ്റ് ആം ആദ്മി പാര്‍ട്ടിയുടെ വിജയം പ്രവചിച്ചത്. എന്നാല്‍ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ സാധ്യതയെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിരുന്നില്ല. ഇതുവരെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വ്വേകളും ആം ആദ്മി പാര്‍ട്ടിക്ക് തുടര്‍ ഭരണം പ്രവചിക്കുന്നുണ്ട്.