Connect with us

 

തൃശൂരിൽ നടന്ന ഭരണഘടനാ സംരക്ഷണ വലയത്തിൽ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു

തൃശൂര്‍ | സമര ചരിത്രത്തില്‍ തുല്ല്യതകളില്ലാത്ത ജനസാഗരം തീര്‍ത്ത് സ്വരാജ് റൗണ്ട് പ്രതിഷേധാഗ്നിയില്‍ വീര്‍പ്പുമുട്ടി. ജില്ലയിലെ എഴുന്നൂറോള്ളം മഹല്ലുകളില്‍ നിന്ന് ഒഴുകിയെത്തിയവരും മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ ഉന്നതരുൾപ്പടെ ആബാല വൃദ്ധം ജനങ്ങളാണ് തൃശൂര്‍ നഗരത്തില്‍ മോദി സര്‍ക്കാരിന്‍റെ ഭരണഘടന ലംഘനത്തിനെതിരെ കൈകോര്‍ത്തത്. പൗരത്വ ഭേദഗതി ബില്ല് തീര്‍ത്തും നമ്മുടെ നാടിനെ അസ്ഥിരപ്പെടുത്താനേ കഴിയുകയുള്ളൂ. മത രാഷ്ട്രം നിര്‍മ്മിച്ച് പൈതൃകത്തേയും പാരമ്പര്യത്തേയും പിച്ചി ചീന്തി ഭിന്നതയുടെ വിഷവിത്ത് വിതക്കുന്ന ഈ കാടത്തം വിലപോവില്ലെന്ന് ഭരണഘടന സംരക്ഷണ വലയം വിളിച്ച് പറഞ്ഞു. ഡോ. ബഹാഉദ്ദീന്‍ നദ് വി കൂരിയാട് അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ടി എന്‍ പ്രതാപന്‍ എം പി പ്രതിജ്ഞ ചൊല്ലി കൊടുത്തു.സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ജിഗ്നേഷ് മേവാനി എം എല്‍ എ മുഖ്യാതിഥിയായിരുന്നു.

ചീഫ് വിപ്പ് അഡ്വ കെ രാജന്‍,പ്രൊഫസര്‍ കെ യു അരുണന്‍എം എല്‍ എ,ബാലചന്ദ്രന്‍ വടക്കേടത്ത്‌,എം എെ അബ്ദുല്‍ അസീസ്,ടി പി അബ്ദുള്ളക്കോയ മദനി, ഡോ. ഇ കെ അഹമ്മദ്ക്കുട്ടി, ടി പി അഷ്റഫ്,സയ്യിദ് ഫസല്‍ തങ്ങള്‍,റസാഖ് പാലേരി,സി പി കുഞ്ഞുമുഹമ്മദ്,കെ കെ കുഞ്ഞു മൊയ്തീന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ജന:കണ്‍വീനര്‍ സി എച്ച് റഷീദ് സ്വാഗതവും വര്‍ക്കിങ്ങ് ചെയര്‍മാന്‍ സി എ മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു.

പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍,താഴപ്ര മുഹ്യദ്ദീന്‍കുട്ടി മുസ്ലിയാര്‍, പി എസ് കെ മൊയ്തു ബാഖവി മാടവന,നാസര്‍ ഫൈസി തിരുവത്ര,മുനീര്‍ വരന്തരപ്പിള്ളി എന്നിവര്‍ സംബന്ധിച്ചു.