ജംബോ പട്ടിക വെട്ടാന്‍ തയ്യാറാകാതെ ഹൈക്കമാന്‍ഡ്; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

Posted on: January 22, 2020 2:57 pm | Last updated: January 22, 2020 at 7:54 pm

ന്യൂഡല്‍ഹി | കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക മാറ്റം വരുത്താനാകാതെ ഹൈക്കമാന്‍ഡ്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളിയതോടെപട്ടിക വെട്ടിച്ചുരുക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

ജംബോ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടരുകയാണ്. അതേ സമയം കെപിസിസിക്ക് മൂന്ന് പുതിയ വര്‍ക്കിംഗ് പ്രസിഡണ്ടുമാരെ നിയമിക്കാന്‍ തീരുമാനമായെന്ന വിവരവും പുറത്തുവരുന്നുണ്ട്. വി ഡി സതീശന്‍, പി സി വിഷ്ണുനാഥ്, കെ വി തോമസ് എന്നിവരാണ് പുതിയ വര്‍ക്കിംഗ് പ്രസിണ്ടുമാര്‍. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും.