കരമനയില്‍ ബാറ്റ ഷോറൂമില്‍ വന്‍ തീപ്പിടുത്തം

Posted on: January 22, 2020 1:08 pm | Last updated: January 22, 2020 at 1:08 pm

തിരുവനന്തപുരം | കരമനയില്‍ ചെരുപ്പിന്റെ ഷോറൂമില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ്പ്രാഥമിക നിഗമനം.

മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ബാറ്റയുടെ ഷോറൂമിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ 9.30 ഓടെയാണ് കടക്ക് തീ പിടിച്ചത്. രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാരാണ് മുകളിലത്തെ നിലയില്‍ പുക ഉയരുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു