ആർ എസ് എസുകാർ അന്റാർട്ടിക്കയിലേക്ക് കുടിയേറണം: കെ മുരളീധരൻ എം പി

Posted on: January 21, 2020 6:35 am | Last updated: January 21, 2020 at 9:37 am


മലപ്പുറം | 130 കോടിയലധികം ജനങ്ങൾ ജീവിക്കുന്ന രാജ്യത്ത് ഒന്നര കോടിയുള്ള ആർ എസ് എസുകാർ ഇവിടം വിട്ട് പോയാൽ ഇവിടെ സമാധാനവും ശാന്തിയുമുണ്ടാകുമെന്ന് കെ മുരളീധരൻ എം പി. അന്റാർട്ടിക്കയിലേക്ക് പോയി അവിടെ ഹിന്ദു രാഷ്ട്രം പണിതാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

കെ പി സി സി. ഒ ബി സി ഡിപ്പാർട്ടുമെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99-ാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് കലാപകാരിയെന്ന് പറയുന്നവർ ചരിത്രം പഠിക്കാത്തവരാണ്. വധശിക്ഷ വിധിച്ച സമയത്ത് പിന്നിൽ നിന്ന് വെടിവെക്കരുത്, മുന്നിൽനിന്ന് വെടിവെക്കണമെന്ന് പറഞ്ഞാണ് ആ ധീരദേശാഭിമാനി വിട പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.