Connect with us

National

പൗരത്വ നിയമ ഭേദഗതി: കേരളത്തിനു പിന്നാലെ പ്രമേയം പാസാക്കി പഞ്ചാബ്

Published

|

Last Updated

ചണ്ഡീഗഢ് | പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പഞ്ചാബ്. നിയമത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. മന്ത്രി ബ്രഹ്മ് മൊഹീന്ദ്രയാണ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. മൂന്നു മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കു ശേഷം ശബ്ദ വോട്ടോടെ സഭ പ്രമേയം പാസാക്കി. പ്രമേയത്തെ ആം ആദ്മിയും പിന്തുണച്ചു.
മുഴുവന്‍ ഇന്ത്യക്കാര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ കരട് കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.

കേരളം പ്രമേയം പാസാക്കിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്ന സംസ്ഥാനമാണ് പഞ്ചാബ്. സമാന രീതിയിലുള്ള പ്രമേയം പാസാക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഇതര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.