പൗരത്വ നിയമത്തിനെതിരെ പഞ്ചാബും പ്രമേയം കൊണ്ടുവരുന്നു

Posted on: January 14, 2020 12:06 pm | Last updated: January 14, 2020 at 5:03 pm

ചണ്ഡീഗഢ് |  എന്‍ ആര്‍ സിക്കും പൗരത്വ നിയമ ഭേദഗതിക്കുമെതിരെ പ്രമേയം കൊണ്ടുവരാന്‍ പഞ്ചാബ് സര്‍ക്കാറിന്റെ നീക്കം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഈ മാസം 16ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് അമരീന്ദര്‍ സിംഗ് സര്‍ക്കാറിന്റെ നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ കേരള നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കിയപ്പോള്‍ ഇതിന് അനുകൂലിച്ച് അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. അദ്ദേഹം പൗരത്വ നിയമത്തിനെതിരെ കേന്ദ്രത്തിന് അയച്ച കത്തില്‍ കേരളത്തിന്റെ നടപടി ധീരമെന്ന് വ്യക്തമാക്കിയിരുന്നു.