പ്രജ്ഞാ സിംഗിന് സംശയാസ്പദമായ പൊടിയടങ്ങിയ ഭീഷണിക്കത്ത്

Posted on: January 14, 2020 11:16 am | Last updated: January 14, 2020 at 11:16 am

ഭോപ്പാല്‍ | ബി ജെ പി നേതാവും ഭോപ്പാല്‍ എം പിയുമായ പ്രജ്ഞ സിംഗ് ഠാക്കൂറിന് സംശയാസ്പദമായ പൊടിയടങ്ങിയ ഭീഷണിക്കത്ത്. പ്രജ്ഞയുടെ വീട്ടിലേക്കാണ് ഉറുദുവില്‍ എഴുതിയിട്ടുള്ള കത്തെത്തിയത്. പ്രജ്ഞയെ കൂടാതെ പ്രധാന മന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുടെ ചിത്രങ്ങള്‍ കത്തിലുണ്ട്. ചിത്രങ്ങള്‍ ചുവന്ന മഷികൊണ്ട് വെട്ടിയിട്ടുണ്ട്.

പ്രജ്ഞയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കത്തും പൊടിയും പരിശോധനക്കായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയച്ചു.