Connect with us

National

ഐഷെ ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ എന്‍ യു)യിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. കാമ്പസിലെ യൂണിയന്‍ ഓഫീസിനകത്തു വച്ചാണ് ഐഷെയെ ചോദ്യം ചെയ്തത്. അന്വേഷണ സംഘത്തിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേര്‍ക്ക് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റ് വിശദ വിവരങ്ങള്‍ അറിവായിട്ടില്ല.

അഞ്ച് പേരടങ്ങുന്ന ക്രൈം ബ്രാഞ്ച് സംഘം കേസില്‍ സാക്ഷികളായ നാല് അധ്യാപകരുടെ മൊഴിയും രേഖപ്പെടുത്തി. സുരക്ഷാ ജീവനക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും സംഘത്തിന് പദ്ധതിയുണ്ട്.