Connect with us

Kerala

വിവാഹിതയായ മകളുമായി ബന്ധം; തൊടുപുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

Published

|

Last Updated

തൊടുപുഴ | തൊടുപുഴയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് സിയാദിനെ കുത്തിയത്. ഇയാള്‍ ഒളിവിലാണ്.

സിദ്ധിക്കിന്റെ വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്.