Saudi Arabia
സഊദി അറേബ്യ വിനോദ സഞ്ചാരികളുടെ സ്വന്തം നാട്
റിയാദ് | ലോക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി സഊദി അറേബ്യ. ബ്രിട്ടന്‍ ആസ്ഥാനമായ അന്താരാഷ്ട്ര മാര്‍ക്കറ്റിംഗ് സര്‍വേ ഏജന്‍സിയായ ‘യുഗോ’വിന്റെ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകതലത്തില്‍ അഞ്ചില്‍ ഒരാള്‍ തങ്ങളുടെ അവധിക്കാലം ചെലവഴിക്കാന്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി സഊദി അറേബ്യയെ തിരഞ്ഞെടുക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അമേരിക്ക, ചൈന, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനായിരത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്.







