Connect with us

National

മഹാരാഷ്ട്ര: അജിത് പവാറിന് ധനകാര്യം, ആദിത്യ താക്കറെക്ക് ടൂറിസം

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മന്ത്രിസഭയില്‍ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്‍പ്പിച്ച മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക ഗവര്‍ണര്‍ ഭഗത്‌സിങ് കോഷിയാരി അംഗീകരിച്ചു. ട്വിറ്ററിലാണ് ഇക്കാര്യം കോഷിയാരി അറിയിച്ചത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെക്ക് ടൂറിസം, പരിസ്ഥിതി, പ്രോട്ടോക്കോള്‍ വകുപ്പുകളാണു ലഭിച്ചത്. ധനം, ജലസേചനം, ഭവന എന്നീ വകുപ്പുകള്‍ എന്‍സിപിക്കു ലഭിച്ചു. ശിവസേനയിലെ ഏക മുസ്ലിം എംഎല്‍എയായ അബ്ദുല്‍ സത്താറിന് റവന്യു വകുപ്പില്‍ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

ഉപമുഖ്യമന്ത്രി സ്ഥാനവും നേരത്തേ എന്‍സിപിക്കു നല്‍കിയിരുന്നു. എന്‍സിപിക്കു 16 മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചപ്പോള്‍ ശിവസേനയില്‍നിന്ന് 15 പേര്‍ മന്ത്രിമാരായി. ഉപമുഖ്യമന്ത്രി അജിത് പവാറിനാണ് ധന, ആസൂത്രണ വകുപ്പുകളുടെ ചുമതല. ആഭ്യന്തര വകുപ്പ് എന്‍സിപിയുടെ അനില്‍ ദേശ്മുഖിന് ലഭിച്ചു. മറ്റു വകുപ്പുകളും മന്ത്രിമാരും ഇങ്ങനൈ- നഗര വികസനം: ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന), വ്യവസായം: സുഭാഷ് ദേശായി (ശിവസേന), റവന്യൂ: ബാലാസാഹേബ് തോറാട്ട് (കോണ്‍ഗ്രസ്), തൊഴില്‍, എക്‌സൈസ്: ദിലിപ് പാട്ടീല്‍ (എന്‍സിപി), ഭവനം: ജിതേന്ദ്ര അഹ്!വാഡ് (എന്‍സിപി), മെഡിക്കല്‍ വിദ്യാഭ്യാസം: വര്‍ഷ ഗെയ്ക്‌വാദ് (കോണ്‍ഗ്രസ്), സാമൂഹ്യ നീതി: ധനഞ്ജയ് മുണ്ടെ (എന്‍സിപി).

പൊതു ഭരണം, ക്രമസമാധാന വകുപ്പുകള്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ കൈകാര്യം ചെയ്യും. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തില്‍ കോണ്‍ഗ്രസാണ് ഏറ്റവും പിന്നില്‍.

---- facebook comment plugin here -----

Latest