Connect with us

Malappuram

സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തുടക്കമായി

Published

|

Last Updated

എസ്.എസ്.എഫ് സെന്‍സോറിയം സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി |  അറിവിന്റെ വേരുകള്‍ പുതിയ സംവാദങ്ങള്‍ എന്ന പ്രമേയത്തില്‍  എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് സെന്‍സോറിയത്തിന് തുടക്കമായി. മലപ്പുറം മഞ്ചേരി ഐ സി എസ് അക്കാദമിയില്‍ തയ്യാറാക്കിയ നൂറുല്‍ ഉലമ ചേമ്പറിലാണ് ഇസ്ലാമിക് സെന്‍സോറിയം നടക്കുന്നത്.  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. താജു ശരീഅ എം അലി കുഞ്ഞി മുസ്ലിയാര്‍ ശിറിയ മുഖ്യാതിഥിയാകും. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പ്രഭാഷണം നടത്തി.

ശനിയാഴ്ച രാവിലെ 9 ന് ഹംദര്‍ദ് യൂണിവേഴ്‌സിറ്റി ഇസ്ലാമിക് വിഭാഗം തലവന്‍ ഡോ ഗുലാം യഹ്‌യാ അന്‍ജും സെന്‍സോറിയത്തെ സംബോധന ചെയ്യും. അറിവന്വേഷണത്തിന്റെയും ബോധന രീതികളുടെയും പുതിയ ചിന്തകള്‍ രൂപീകരിക്കുകയാണ് സെന്‍സോറിയം ലക്ഷ്യം വെക്കുന്നത്. മൂന്ന് ദിവസത്തെ സെഷനില്‍ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട 800 പ്രതിനിധികളാണ് സംബന്ധിക്കുന്നത്. മൂന്ന് വേദികളിലായി 25 വ്യത്യസ്ത സെഷനുകള്‍ സെന്‍സോറിയത്തില്‍ നടക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ പതിനായിരത്തോളം മത വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സമസ്ത  പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്യും.  കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി,  ഫാറുഖ് നഈമി തുടങ്ങിയവര്‍ സംസാരിക്കും.

Latest