Connect with us

International

ഇസ്മാഈല്‍ ഖാനി ഇറാന്റെ പുതിയ സൈനിക മേധാവി

Published

|

Last Updated

ടെഹ്‌റാന്‍ | ഇറാന്റെ ഖുദ്‌സ് ഫോഴ്‌സ് തലവനായി ഇസ്മാഈല്‍ ഖാനിയെ തിരഞ്ഞെടുത്തു. ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്ന ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയാണ് പുതിയ നേതാവിനെ തിരഞ്ഞെടുത്തത്. സേനയുടെ ഉപകമാന്‍ഡറായിരുന്നു ഇസ്മാഈല്‍ ഖാനി.

ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് സേന നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇവരുള്‍പ്പെട്ട സൈനിക സംഘത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്ക റോക്കറ്റാക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തിയതായി യുഎസ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട ചെയ്തു.