Connect with us

Kozhikode

എസ് വൈ എസ് ജില്ലാ റാലി: സമ്മേളനപ്പന്തലിന് കാൽനാട്ടി

Published

|

Last Updated

എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ പന്തൽ കാൽനാട്ടൽ കർമം സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നിർവഹിക്കുന്നു

താമരശ്ശേരി | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ ഈമാസം 11ന് താമരശ്ശേരിയിൽ നടക്കുന്ന എസ് വൈ എസ് ജില്ലാ റാലിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. റാലിയുടെ മുന്നോടിയായുള്ള പ്രതിനിധി സമ്മേളനത്തിനുള്ള പന്തലിന്റെ പ്രവൃത്തി ആരംഭിച്ചു.

ദേശീയ പാതയോരത്ത് താഴെ പരപ്പൻപൊയിലിലാണ് 2,500 പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ഒരുങ്ങുന്നത്. യൂനിറ്റ്, സർക്കിൾ, സോൺ ഘടകങ്ങളിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്ത പ്രതിനിധികളും ടീം ഒലിവ് അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. പ്രതിനിധി സമ്മേളന നഗരിയിൽ നിന്നാണ് വൈകിട്ട് റാലി ആരംഭിക്കുന്നത്. താമരശ്ശേരി ടൗണിനോട് ചേർന്ന് പോസ്റ്റോഫീസിന് മുൻവശത്തെ ഗ്രൗണ്ടിൽ റാലി സമാപിക്കും.
തുടർന്ന് പൊതുസമ്മേളനം ആരംഭിക്കും. പ്രതിനിധി സമ്മേളനത്തിനുള്ള പന്തലിന്റെ കാൽനാട്ടൽ കർമം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നിർവഹിച്ചു.  ജില്ലാ പ്രസിഡന്റ് വള്ള്യാട് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു.

എ കെ സി മുഹമ്മദ് ഫൈസി, അഫ്‌സൽ കൊളാരി, നാസർ സഖാഫി കരീറ്റിപറമ്പ്, അബ്ദുർറശീദ് സഖാഫി കുറ്റ്യാടി, അലവി സഖാഫി കായലം, മുനീർ സഅദി പൂലോട്, മുനീർ സഖാഫി ഓർക്കാട്ടേരി, കെ അബ്ദുൽ കലാം മാവൂർ, ബി സി ലുഖ്മാൻ ഹാജി, സി മൊയ്തീൻ കുട്ടി ഹാജി, ഇബ്‌റാഹീം കുട്ടി അഹ്‌സനി, സാബിത് അബ്ദുല്ല സഖാഫി, അബ്ദുസ്സലാം ബുസ്താനി, നാസർ മാസ്റ്റർ പൂക്കോട്, സ്വാദിഖ് സഖാഫി സംബന്ധിച്ചു.

Latest