Connect with us

Kerala

പൗരത്വ നിയമത്തിന്റെ ഗൗരവം ഭരണാധികാരികളെ ബോധ്യപ്പെടുത്തണം: ജിഫ്രി തങ്ങൾ

Published

|

Last Updated

കൊല്ലത്ത് സംഘടിപ്പിച്ച ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ 60ാം വാർഷിക സമാപന സമ്മേളനം സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം | രാജ്യത്ത് മതേതരത്വവും മാനവികതയും കാത്തുസൂക്ഷിക്കുന്നതിൽ മതേതര രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ടെന്നും പൗരത്വ നിയമത്തിനെതിരായ സമരത്തിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും രംഗത്തിറങ്ങണമെന്നും സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ. പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതീക്ഷയേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരന്മാർക്കിടയിൽ മതകീയമായ വിഭജനം ഉണ്ടാക്കുന്ന നിയമമാണ് ഇവിടെ പാസ്സായിരിക്കുന്നത്. ഇതിന്റെ ഗൗരവവും പ്രശ്‌നവും രാജ്യത്തെ ഭരണാധിപരെ സൗമ്യമായി ബോധ്യപ്പെടുത്തേണ്ട ചുമതല എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്. രാജ്യത്തിന്റെ മതേതരാന്തരീക്ഷവും ജനാധിപത്യ സ്വഭാവവും നിലനിർത്താനുള്ള ശ്രമങ്ങളിൽ കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് നിൽക്കണം.

സമസ്ത (ഇ കെ വിഭാഗം)ത്തിന്റെ പേരിൽ പ്രചരിക്കുന്ന നിലപാടുകളെല്ലാം തങ്ങളുടേതല്ലെന്നും മാധ്യമങ്ങൾ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.