Kerala
പൗരത്വ നിയമ ഭേദഗതി: സംയുക്ത പ്രക്ഷോഭത്തിന് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും
		
      																					
              
              
            തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ-പ്രതിപക്ഷ സംയുക്ത പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതു സംബന്ധിച്ച കൂടിയാലോചനക്കായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. പ്രതിപക്ഷവുമായി ആലോചിച്ച ശേഷമാകും അടുത്ത പ്രതിഷേധ പരിപാടിക്കുള്ള തീയതി തീരുമാനിക്കുക. സംയുക്ത പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇക്കഴിഞ്ഞ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടന്നിരുന്നു.
സി പി എമ്മുമായി ചേര്‍ന്ന് സമരം നടത്തുന്ന വിഷയത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത അഭിപ്രായ ഭിന്നത ഉയര്‍ന്നതിനിടെയാണ് സംയുക്ത സമരവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
