Connect with us

Kerala

പൗരത്വ നിയമത്തില്‍ കേരളത്തിലും പ്രതിഷേധാഗ്നി; കോണ്‍ഗ്രസ് മാര്‍ച്ചില്‍ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട്  | പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ്പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷം.

കാഞ്ഞങ്ങാട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ച് പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. ബാരിക്കേഡ്മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് നേരിയ തോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ്മുല്ലപ്പള്ളി രാമചന്ദ്രന്‍ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കര്‍ണാടക പോലീസ് അന്യായമായി കസ്റ്റഡിയിലെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്നമഹാപ്രക്ഷോഭ മാര്‍ച്ച് കളലക്ടറേറ്റിന് മുന്നില്‍ പോലീസ് ഇത് നേരിയ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. ഇതോടെ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കാള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കോഴിക്കോട് “ഭാരത് ബച്ചാവോ”എന്ന പേരില്‍ കോണ്‍ഗ്രസ് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.