Connect with us

Eduline

എയിംസ് കേന്ദ്രങ്ങളില്‍ നഴ്‌സിംഗ്, പാരാമെഡിക്കല്‍ ബിരുദ പ്രവേശനം

Published

|

Last Updated

ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കേന്ദ്രങ്ങളിലെ 2020ലെ നഴ്‌സിംഗ്, പാരാമെഡിക്കല്‍, ബാച്ചിലര്‍ പ്രോഗ്രാമുകളിലെ പ്രവേശന സമയക്രമം പ്രഖ്യാപിച്ചു. ബി. എസ് സി. (ഓണേഴ്‌സ്) നഴ്‌സിംഗ്, ബി. എസ് സി. നഴ്‌സിംഗ് (പോസ്റ്റ് ബേസിക്), ബി. എസ് സി. (പാരാമെഡിക്കല്‍) കോഴ്‌സുകളിലെ പ്രവേശന നടപടികള്‍ ആംരഭിച്ചു. പ്രോസ്പെക്ട്സ് മാര്‍ച്ച് 12 മുതല്‍ എയിംസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും. ബി എസ് സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രവേശനപരീക്ഷ ജൂണ്‍ 28നും ബി എസ ്‌സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷ ജൂണ്‍ ആറിനും ബി എസ് സി (പാരാമെഡിക്കല്‍)കോഴ്‌സുകളിലെ പ്രവേശന പരീക്ഷ ജൂണ്‍ 20നും നടത്തും.
കൂടുതല്‍ വിവരങ്ങള്‍ www.aiimsexams.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. പ്രോസ്പക്ടീവ് ആപ്ലിക്കന്റ്സ് അഡ്വാന്‍സ്ഡ് രജിസ്‌ട്രേഷന്‍ (പി എ എ ആര്‍) പദ്ധതിപ്രകാരം ബേസിക് രജിസ്‌ട്രേഷന്‍, ഫൈനല്‍ രജിസ്‌ട്രേഷന്‍ എന്നീ രണ്ടുഘട്ടങ്ങളില്‍ കൂടി അപേക്ഷ നല്‍കണം.

ആദ്യം ബേസിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ജനുവരി 16ന് വൈകീട്ട് അഞ്ച് വരെ ഇതിന് സൗകര്യമുണ്ട്.
വിവിധ പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള യോഗ്യതകള്‍ ഇങ്ങനെ:
ബി എസ്‌ സി (ഓണേഴ്‌സ്) നഴ്‌സിംഗ്്: പ്ലസ് ടു പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് 55 ശതമാനം മാര്‍ക്ക് (പട്ടിക വിഭാഗക്കാരെങ്കില്‍ 50 ശതമാനം) നേടി ജയിക്കണം ബി എസ് സി (പാരാമെഡിക്കല്‍): പ്ലസ്ടുതല പരീക്ഷ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയും ബയോളജിയോ മാത്തമാറ്റിക്‌സോ കൂടി പഠിച്ച് 50 ശതമാനം മാര്‍ക്ക് (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) നേടണം.
ബി എസ്‌ സി നഴ്‌സിംഗ് (പോസ്റ്റ് ബേസിക്): പ്ലസ്ടു വിജയം. ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഡിപ്ലോമ. നഴ്‌സ്/ രജിസ്‌ട്രേഡ് നഴ്‌സ്/മിഡ് വൈഫ് രജിസ്‌ട്രേഷന്‍ ഏതെങ്കിലും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലില്‍ വേണം. മെയില്‍ നഴ്‌സുമാരുടെ കാര്യത്തില്‍ മറ്റ് ചില വ്യവസ്ഥകള്‍ കൂടിയുണ്ട്.

രജിസ്‌ട്രേഷന്‍ നടപടികള്‍ ബേസിക് രജിസ്‌ട്രേഷന്റെ നില (സ്വീകരിച്ചു/ നിരാകരിച്ചു) ജനുവരി 20ന് അറിയാം. തെറ്റുകള്‍ ഉണ്ടെങ്കില്‍ ജനുവരി 21മുതല്‍ 30വരെ തിരുത്താം. അന്തിമ നില ഫെബ്രുവരി നാലിന്.
ബേസിക് രജിസ്‌ട്രേഷന്‍ സ്വീകരിക്കപ്പെട്ടവര്‍ക്ക് ഫൈനല്‍ രജിസ്‌ട്രേഷന്‍ കോഡ് രൂപപ്പെടുത്തി തുടര്‍ന്ന് ഫൈനല്‍ രജിസ്‌ട്രേഷന്‍ നടത്താനും അപേക്ഷാ ഫീസടക്കാനും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കാനും മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 15 വരെ സമയം ലഭിക്കും.
2019ല്‍ ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ബേസിക് രജിസ്‌ട്രേഷന്‍ നടത്തി അത് സ്വീകരിക്കപ്പെട്ടവര്‍ 2020ലേക്ക് വീണ്ടും ബേസിക് രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. 2020ല്‍ അവര്‍ക്ക് ഫൈനല്‍ രജിസ്‌ട്രേഷന്‍ ഘട്ടത്തിലേക്ക് നേരിട്ടുകടക്കാം.

Latest