Connect with us

National

പ്രക്ഷോഭത്തില്‍ അണിനിരന്ന് ഗോവയിലെ ബി ജെ പി സഖ്യകക്ഷിയും

Published

|

Last Updated

പനാജി |  വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വന്തം അണികളും നേതാക്കളും പാര്‍ട്ടിവിട്ട് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നതിന് പിന്നാലെ ഗോവയിലും ബി ജെ പിക്ക് തിരിച്ചടി വരുന്നു. കേന്ദ്രസര്‍ക്കാറിന്റെ വിഭജന ബില്ലിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിലേക്ക് ഗോവയില്‍ ബി ജെ പിക്കൊപ്പം ഭരണം പങ്കിടുന്ന ജി എഫ് പി (ഗോവ ഫോര്‍വേഡ് പാര്‍ട്ടി) യും ഭാഗമായിരിക്കുകയാണ്.

ഏതെങ്കിലും ജനവിഭാഗങ്ങള്‍ക്ക് ഒരു നിയമം തങ്ങള്‍ അരക്ഷിതരാണ് എന്ന തോന്നലുണ്ടാക്കുമെങ്കില്‍ ആ നിയമം തെറ്റാണെന്ന് ജി എഫ് പി പ്രസിഡന്റും മുന്‍ ഗോവ ഉപമുഖ്യമന്ത്രിയുമായ വിജയ് സര്‍ദേശായി പ്രതികരിച്ചു. തങ്ങളുടെ പാര്‍ട്ടി മതസൗഹാര്‍ദ്ദത്തിനും പുരോഗമനാശയങ്ങള്‍ക്കും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനും വേണ്ടിയാണ് നിലകൊള്ളുന്നത്. പൗരത്വ ഭേദഗതി ബില്‍ എന്നു പറഞ്ഞാല്‍ വര്‍ഗീയതക്ക് വെടിമരുന്ന് നല്‍കുന്ന ബില്‍ എന്നാണോ ഉദ്ദേശിക്കുന്നതെന്നും സര്‍ദേശായി ചോദിച്ചു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ രാജ്യങ്ങളിലെ മുസ്‌ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ പാസാക്കിയിരുന്നു. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇത് നിയമമായി മാറുകയും ചെയ്തു. എന്നാല്‍ ഇതിനെതിരായ ജനകീയ പ്രക്ഷോഭം അഞ്ചാം ദിവസത്തിലക്ക് കടന്നതോടെ രാജ്യത്താകമാനം ഇത് ശക്തമാകുകയാണെന്നാണ് റിപ്പോര്‍ട്ട്.