Connect with us

Kerala

കെ എം ബഷീർ: കേസ് വിവരങ്ങൾ കാന്തപുരം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ മാസം 15ന് മുമ്പ് അന്വേഷണം പൂത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി അന്വേഷണ സംഘത്തോടാവശ്യപ്പെട്ടിരിക്കുന്നതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി വിശദീകരിച്ചു.