Connect with us

Kerala

പാമ്പുകടിയേറ്റ് വിദ്യാര്‍ഥിയുടെ മരണം: അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി പോലീസ് റിപ്പോര്‍ട്ട്

Published

|

Last Updated

വയനാട്: സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളല്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട്. കേസില്‍ അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി അന്വേഷണ സംഘത്തിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനും മാനന്തവാടി എ എസ് പിയുമായ വൈഭവ സക്‌സേന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അധ്യാപകരില്‍ നിന്നുണ്ടായത് ധാര്‍മികമായ വീഴ്ചയാണോ അതോ കുറ്റകരമായ വീഴ്ചയാണോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

പ്രതികളായ അധ്യാപകന്‍ കെ വി ഷജില്‍, വൈസ് പ്രിന്‍സിപ്പല്‍ കെ കെ മോഹന്‍ , കുട്ടിയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.