38 പേരുമായി ചിലിയുടെ സൈനിക വിമാനം കാണാതായി

Posted on: December 10, 2019 9:55 am | Last updated: December 10, 2019 at 12:41 pm

സാന്റിയാഗോ |  21 യാത്രക്കാരും 17 ജീവനക്കാരും അടക്കം 38 പേരുമായി പറന്നുയര്‍ന്ന ചിലയുടെ സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് ചരക്കുമായി പോയ ഹെര്‍ക്കുലവീസ് 3 130 വിമാനമാണ് കാണാതായാത്. പ്രദേശിക സമയം 4.55ന് ചിലിയിലെ തെക്കന്‍ നഗരമായ പുന്റ് അറീനയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമുായി ആറ് മണിയോടെ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.

വിമാനത്തിനായുള്ള തിരച്ചില്‍ നടത്തി വരികയാണ്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നത്.