Connect with us

National

നീതി നടപ്പാക്കുകയെന്നാല്‍ പ്രതികാരമല്ല: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

Published

|

Last Updated

ജോധ്പുര്‍|നീതി നടപ്പാക്കുകയെന്നാല്‍ പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. നീതി പ്രതികാരമായാല്‍ അതിന്റെ സ്വഭാവം മാറുമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. നീതി എന്നത് പ്രതികാരമായാല്‍ നീതിക്ക് അതിന്റെ ഗുണം നഷ്ടപ്പെടും. തത്ക്ഷണം ലഭിക്കുന്ന കാര്യമല്ല നീതിയെന്നും ജസ്റ്റിസ് ബോബ്‌ഡെ മുന്നറിയിപ്പു നല്‍കി.

തെലങ്കാനയില്‍ മൃഗഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

രാജ്യത്തെ സ്ത്രീകള്‍ അതികഠിനമായ വേദനയിലൂടെയും മാനസിക സംഘര്‍ഷത്തിലൂടെയും പോവുകയാണെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്നകേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

Latest