പ്രതികളെ വെടിവെച്ച് കൊന്ന സംഭവം: പോലീസ് ഭാഷ്യം വിശ്വാസയോഗ്യമല്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

Posted on: December 6, 2019 9:45 am | Last updated: December 6, 2019 at 12:43 pm

കൊച്ചി| ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ടത് ഏറ്റ്മുട്ടലിനിടെയാണെന്ന് വിശ്വസിക്കാനാകില്ലെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്കെമാല്‍ പാഷ. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ലഭിച്ചത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടത്. പരമാവധി ശിക്ഷ വധശിക്ഷയാണ് അദ്ദേഹം പറഞ്ഞു.
പലയിടത്തും നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചിലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ള ആളാണ് ഞാന്‍ അദ്ദേഹം പറഞ്ഞു.