Connect with us

കരുവാരക്കുണ്ട് | വയനാട് എം പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കൈയ്യടി നേടിയിരിക്കുകയാണ് സഫ സെബിൻ എന്ന വിദ്യാര്‍ഥിനി. മലപ്പുറം കരുവാരക്കുണ്ട് ജി എച്ച് എസ് എസ് സ്‌കൂളിന്റെ സയന്‍സ് ലാബ് കെട്ടിടോദ്ഘാടനത്തിയ രാഹുല്‍ ഗാന്ധി തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനായി സദസ്സില്‍ നിന്ന് ഒരു വിദ്യാര്‍ഥി വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

രാഹുലിന്റെ ക്ഷണം സ്വീകരിച്ച് സ്റ്റേജിലെത്തിയ ജി എച്ച് എസ് എസ് സ്‌കൂളിലെ തന്നെ ഹയർസെക്കൻഡറി വിദ്യാര്‍ഥിനിയായ സഫ സദസ്സിന്റെ നിറഞ്ഞ കരഘോഷത്തോടെ മൈക്കിനു മുന്നിലെത്തി. ഇംഗ്ലീഷ് പ്രസംഗം പൂര്‍ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സഫയെ സ്റ്റേജില്‍ വെച്ചു തന്നെ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ അഭിനന്ദിച്ചു. പേടികൂടാതെ ഭംഗിയായി പരിഭാഷപ്പെടുത്തിയ കൊച്ചു മിടുക്കിക്ക് പ്രസംഗ ശേഷം രാഹുല്‍ ചോക്ലേറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. പ്രസംഗം പരിഭാഷപ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സഫ പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നും വലിയ ഒരവസരമായിരുന്നു ലഭിച്ചതെന്നും സഫ പറഞ്ഞു.

വീഡിയോ കാണാം

---- facebook comment plugin here -----

Latest