Connect with us

Ongoing News

അറബിക് കലോത്സവത്തില്‍ ഹാട്രിക്കുമായി റഹാന്‍ മിറാസ്

Published

|

Last Updated

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ അറബിക് കലോത്സവത്തില്‍ ഹാട്രിക്കുമായി റഹാന്‍ മിറാസ്. മോണോ ആക്ട്, സംഭാഷണം, പ്രസംഗം എന്നിവയില്‍ എ ഗ്രേഡ് നേടിയ റഹാന്‍ ഇതിനു പുറമെ നാടകത്തിലും കഥാപ്രസംഗത്തിലും ഉന്നത വിജയം നേടിയ ടീമിലും അംഗമായിരുന്നു. കോട്ടയം ഈരാറ്റുപേട്ട ഹയാത്തൂദ്ദീന്‍ ഹൈസ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് ഈ പ്രതിഭ.

സ്‌കൂളിലെ പാഠ്യ-പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് റഹാന്‍ കാഴ്ചവക്കുന്നത്. സ്വന്തം കഴിവിനൊപ്പം സ്‌കൂളില്‍ നിന്നും കുടുംബത്തില്‍ നിന്നുമുള്ള പ്രോത്സാഹനവും പ്രചോദനവും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതില്‍ റഹാന് തുണയാകുന്നു. സ്‌കൂളിലെ അധ്യാപിക ഫാസിലയാണ് റഹാന് എല്ലാ ഇനങ്ങളിലും പരിശീലനം നല്‍കുന്നത്. ശിഹാബ്-റയ്‌നി ദമ്പതികളുടെ മകനാണ്.

---- facebook comment plugin here -----

Latest