Connect with us

Ongoing News

അപ്പീല്‍ നേടിയത് വന്‍ തുക ചെലവിട്ട്; വട്ടപ്പാട്ടില്‍ തൃക്കരിപ്പൂരിന് സായൂജ്യം

Published

|

Last Updated

കാഞ്ഞങ്ങാട് | വട്ടപ്പാട്ടില്‍ വിജയ കിരീടം നേടിയ തൃക്കരിപ്പൂര്‍ വി പി പി എം കെ പി എസ് ജി വി എച്ച് എസ് എസിന്റെ വിജയയാത്രക്കു പിന്നിലെ യാത്ര ഏറെ ദുഷ്‌കരമായിരുന്നു. ഷേര്‍ വടകരയുടെ ശിക്ഷണത്തില്‍ ആറുമാസത്തോളം കഠിന പരിശ്രമം നടത്തി ജില്ലാ തല മത്സരത്തിലെത്തിയ സംഘം വിധി നിര്‍ണയത്തില്‍ പിന്തള്ളപ്പെട്ടതോടെ ഏറെ നിരാശരായി.

അപ്പീല്‍ ശ്രമം പരാജയപ്പെട്ടതോടെ അവര്‍ ലോകായുക്തയെ സമീപിക്കാന്‍ തീരുമാനിച്ചു. 50000 രൂപ ചെലവഴിച്ചാണ് ലോകായുക്തയില്‍ നിന്ന് അപ്പീല്‍ സമ്പാദിച്ചത്. ലോകായുക്ത അപ്പീലുമായി വരുന്നവര്‍ സംസ്ഥാനതല മത്സരത്തില്‍ പ്രോഗ്രാം കമ്മിറ്റിയില്‍ 25,000 രൂപ കെട്ടിവയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. ജില്ലയില്‍ നിന്നു വിജയിച്ചു വന്ന ടീമിനെ സംസ്ഥാന മത്സരത്തില്‍ പരാജയപ്പെടുത്തിയാല്‍ മാത്രമെ കെട്ടിവച്ച പണം തിരിച്ചു കിട്ടൂവെന്നാണു വ്യവസ്ഥ. സംസ്ഥാന തല മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നുവന്ന ടീമുകളെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച് തൃക്കരിപ്പൂരുകാര്‍ തങ്ങളുടെ സാഹസത്തില്‍ സാഫല്യം നേടി.

---- facebook comment plugin here -----

Latest