ഫോണ്‍ വന്നതിനെ ചൊല്ലി തര്‍ക്കം; കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Posted on: November 30, 2019 6:44 pm | Last updated: December 1, 2019 at 10:08 am

കോട്ടയം | ഫോണ്‍വന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടര്‍ന്ന്ഭര്‍ത്താവ് സ്വയം ശരീരഭാഗത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടില്‍ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മയെ(50) വെട്ടിക്കൊന്ന് സ്വയം മുറിവേല്‍പിച്ചത്.ശനിയാഴ്ച ഉച്ചചക്ക് രണ്ട് മണിയോടെ ഇരുവരുടെയും വീട്ടിലെ അടുക്കളയില്‍ വെച്ചാണ് സംഭവം. സാറാമ്മയ്ക്ക് ഫോണ്‍ വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്.

കടുത്ത വാക്കേറ്റത്തിനിടെ കുപിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേല്‍പിച്ചു.ബഹളം കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോള്‍ ജോയി സ്വന്തംവൃഷണത്തിന്റെ ഭാഗം മുറിച്ചെറിയുകയും ഇരുകാലുകള്‍ക്കും മുറിവേല്‍പിക്കുകയും ചെയ്തു.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് നേരെയും ജോയ് കോടാലി വീശി .രക്തമൊലിപ്പിച്ച് അക്രമാസക്തനായി ജോയിമൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതിനാല്‍ ആര്‍ക്കും അടുക്കാനായില്ല. സ്ഥലത്തെത്തിയ പോലീസിന് നേരയും ഇയാള്‍ കോടാലി വീശി . തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി രക്തം വാര്‍ന്നൊഴുകിയ ജോയിയെ കീഴ്‌പ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയി അപകടനില തരണം ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.