സിനിമ സെറ്റിലെ ലഹരി ഉപയോഗം: അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍

Posted on: November 29, 2019 4:53 pm | Last updated: November 29, 2019 at 8:35 pm

തിരുവനന്തപുരം |  സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന നിര്‍മാതാക്കളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യത്തില്‍ നിര്‍മാതാക്കള്‍ തെളിവ് നല്‍കാന്‍ തയ്യാറാകണം. സര്‍ക്കാര്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരും. ഇതിനായി നിയമനിര്‍മാണം നടത്തും.

പണ്ടൊക്കെ ഇങ്ങനെ കാര്യങ്ങള്‍ പറയുമെന്നല്ലാതെ ഗൗരവത്തോടെ ഉയര്‍ന്നുവന്നിരുന്നില്ല. ഒരു പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് അതീവ ഗൗരവമായ ഈയൊരു പ്രശ്‌നം സമൂഹത്തിന് മുമ്പില്‍ അവര്‍ കൊണ്ടുവന്നത്. മയക്കുമരുന്നിന്റേയും കഞ്ചാവിന്റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്ന് അവര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളും പരിശോധിക്കേണ്ടതാണെന്ന് കൂടി അവര്‍ പറഞ്ഞു. അതേ രൂപത്തില്‍ തന്നെ ഇത് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.