തീവ്രവാദി പ്രഗ്യാ സിംഗ് തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചു: രാഹുല്‍ ഗാന്ധി

Posted on: November 28, 2019 12:05 pm | Last updated: November 28, 2019 at 12:05 pm

ന്യൂഡല്‍ഹി |  ഗാന്ധി ഘാതകനെ രാജ്യസ്‌നേഹിയാക്കിയ പ്രഗ്യാ സിംഗിനെതിരെ കടുത്ത വിമര്‍ശനവുമായി രാാഹുല്‍ ഗാന്ധി. തീവ്രവാദി പ്രഗ്യാ സിംഗ് തീവ്രവാദി ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചു. ഇന്ത്യന്‍ പാര്‍ലിമെന്റ് ചരിത്രത്തിലെ ഏറ്റവും സങ്കടകരമായ ദിനമാണ് ഇന്നലെയുണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലായിരുന്നു രാഹുവിന്റെ വിമര്‍ശനം.

ഇന്നലെ ലോക്‌സഭയില്‍ എസ് പി ജി ബിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രഗ്യാ വിവാദ പ്രസ്താവന നടത്തിയത്. ഡി എം കെ അംഗമായ എ രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു. ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്‌സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനെ വിമര്‍ശിച്ച പ്രഗ്യാ ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് പറയുകയായിരുന്നു.