വീട്ടുകാരെ അകത്തിട്ട് പൂട്ടി ബേങ്കിന്റെ ജപ്തി നടപടി; നാട്ടുകാര്‍ പൂട്ട് തല്ലിപ്പൊളിച്ച് രക്ഷപ്പെടുത്തി

Posted on: November 27, 2019 8:35 pm | Last updated: November 27, 2019 at 8:35 pm

കൊല്ലം: വീട്ടുകാരായ സ്ത്രീകളെയും കുട്ടികളെയും അകത്തിട്ട് പൂട്ടിയിട്ട് ബേങ്ക് അധികൃതര്‍ വീടും പറമ്പും ജപ്തി ചെയ്തു. കൊല്ലം മീയണ്ണൂരില്‍ യൂക്കോ ബേങ്കാണ് വിചിത്ര ജപ്തി നടപ്പാക്കിയത്. നാട്ടുകാര്‍ പൂട്ട് പൊളിച്ചാണ് വീട്ടുകാരെ രക്ഷപെടുത്തിയത്.

ചെറുകിട കശുവണ്ടി വ്യവസായികളായ ഷൈന്‍ തോമസ്, ശ്രീനിലാല്‍ എന്നിവര്‍ ബേങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ വായ്പ എടുത്തിരുന്നു. എന്നാല്‍ വ്യവസായം പ്രതിസന്ധിയിലായതോടെ തിരിച്ചടവ് മുടങ്ങി. ഇതേത്തുടര്‍ന്നാണ് യൂക്കോ ബേങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. ഷൈന്‍ തോമസിന്റെ വീടിന്റെ ഗേറ്റ് ചാടിക്കടന്നെത്തിയാണ് അധികൃതര്‍ ജപ്തി നടപ്പാക്കിയത്.
സംഭവത്തില്‍ പൂയപ്പള്ളി പോലീസ് കേസെടുത്തു. അതേ സമയം വീട്ടില്‍ ആളുണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ബേങ്ക് അധികൃതരുടെ വിശദീകരണം.