ടൂത്ത് പേസ്റ്റെന്ന് കരുതി എലിവിഷം കൊണ്ട് പല്ലുതേച്ചു; വീട്ടമ്മ മരിച്ചു

Posted on: November 26, 2019 6:38 pm | Last updated: November 26, 2019 at 6:38 pm

ഉഡുപ്പി: ടൂത്ത് പേസ്റ്റിന് പകരം അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ചു പല്ലുതേച്ച 57കാരി ചികിത്സക്കിടെ മരിച്ചു. ഉഡുപ്പിയിലെ മാല്‍പെയിലാണ് സംഭവം. ലീല കര്‍ക്കരെയെന്ന സ്ത്രീയാണ് മരിച്ചത്. നവംബര്‍ 19നാണ് സംഭവം ഉണ്ടായത്. പല്ലുതേക്കാനായി ടൂത്ത് പേസ്റ്റിന് പകരം എലിവിഷം ഉപയോഗിക്കുകയായിരുന്നു. അബദ്ധം മനസിലാക്കി ഉടനെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ഞായറാഴ്ച മരിച്ചു.

എലിവിഷം പേസ്റ്റ് രൂപത്തില്‍ ഉപയോഗിക്കുമെന്നത് അറിയില്ലായിരുന്നുവെന്നും ടൂത്ത് പേസ്റ്റിന് അടുത്താണ് എലിവിഷം വെച്ചിരുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.