Connect with us

Ongoing News

നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് അജിത് പവാറിന്റെ പ്രതികരണം

Published

|

Last Updated

മുംബൈ | എന്‍ സി പി – ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് അജിത് പവാറിന്റെ പ്രതികരണം. വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം പവാര്‍ പറഞ്ഞു. ജനം പിന്തുണച്ചത് ബി ജെ പി യെയായിരുന്നു എന്നാണ് ഫഡ്‌നാവിസിന്റെ പ്രതികരണം. അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ഫഡ്്‌നാവിസ് നന്ദി രേഖപ്പെടുത്തി. കൂടുതല്‍ നേതാക്കള്‍ ഒപ്പം വരുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു.

അജിത് പവാര്‍ എന്‍ സി പി പിളര്‍ത്തിയെന്നും നാടകീയ നീക്കം ശരത് പവാറിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതായും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍, ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രപീകരിച്ചത് എന്‍ സി പിയുടെ അറിവോടെയല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ രൂപീകരണം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്നായിരുന്നുവെന്ന് ശരത് പവാര്‍ പറഞ്ഞു. സത്യ പ്രതിജ്ഞക്ക് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞായിരുന്നു ശരത് പവാറിന്റെ പ്രതികരണം. ശരത് പവാറിന്റെ കുടുംബത്തില്‍ നേരത്തെ ഉണ്ടായിരുന്ന രാഷ്്ട്രീയ ഭിന്നത ശരിവക്കുന്നതാണ് പുതിയ നീക്കമെന്നും വിലയിരുത്തലുമുണ്ട്.