ഗുവാഹത്തി ഐ ഐ ടി യില്‍ ജപ്പാനീസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

Posted on: November 22, 2019 10:05 pm | Last updated: November 23, 2019 at 11:28 am

ഗുവാഹത്തി | ജപ്പാനില്‍ നിന്നുള്ള വിദ്യാര്‍ഥിയെ ഗുവാഹത്തി ഐ ഐ ടി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ഗിഫു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ കോട ഒനോഡയെയാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഒനേഡ ഇവിടെയെത്തിയത്. ബയോ സയന്‍സസ്- ബയോ എന്‍ജിനീയറിംഗ് വകുപ്പില്‍ ഇന്റേണ്‍ഷിപ്പ് നടത്തിവരികയായിരുന്നു. ഈ മാസം മുപ്പതിന് ഇന്റേണ്‍ഷിപ്പ് അവസാനിക്കാനിരിക്കെയാണ് മരിച്ചത്.

സുഹൃത്തുക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതരെ അറിയിച്ച് നടത്തിയ തിരച്ചിലിലാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്രാസ് ഐ ഐ ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്വിമ ലത്വീഫ് ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം.