ഫാത്വിമയുടെ മരണം: നിലവിലെ അന്വേഷണം തൃപ്തികരം, ഇപ്പോള്‍ സി ബി ഐ വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Posted on: November 22, 2019 7:13 pm | Last updated: November 22, 2019 at 10:23 pm

ചെന്നൈ: മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്വിമാ ലത്വീഫിന്റെ മരണത്തില്‍ നിലവില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സി ബി ഐയില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുള്ള രണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിലവിലെ അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണം തൃപ്തികരമായാണ് മുന്നോട്ടുപോകുന്നതും.

മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് എന്‍ എസ് യുവാണ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.