ഡല്‍ഹിയില്‍ എടിഎം വാന്‍ തട്ടിയെടുത്ത് ലക്ഷങ്ങള്‍ കവര്‍ന്നു

Posted on: November 22, 2019 10:44 am | Last updated: November 22, 2019 at 2:49 pm

ന്യൂഡല്‍ഹി: എടിഎമ്മില്‍ പണം നിറക്കാനെത്തിയ വാനുമായി മോഷ്ടാക്കള്‍ കടന്നു.വാനില്‍ 80 ലക്ഷം രൂപ യുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എടിഎമ്മില്‍ പണം നിറക്കാന്‍ ഉദ്യോഗസ്ഥര്‍ പോയപ്പോഴാണ് സംഭവം.
ഡ്രൈവര്‍, സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പടെയാണ് മോഷ്ടാക്കള്‍ തട്ടിക്കൊണ്ടുപോയത്.

ദ്വാരക സെക്ടര്‍ ഒന്നിലെ എടിഎമ്മില്‍ പണം നിറച്ച് തിരിച്ചെത്തിയ ഉദ്യോഗസ്ഥര്‍ വാന്‍ കാണാതായതോടെയാണ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വാനില്‍ 1.52 കോടി രൂപയുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാന്‍ മറ്റൊരടത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അക്രമികളുടെ പിടിയില്‍നിന്നും ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനും ഓടി രക്ഷപ്പെട്ടു