നിരക്ക് ഉയർത്താൻ ജിയോയും

Posted on: November 20, 2019 11:48 am | Last updated: November 20, 2019 at 11:48 am


മുംബൈ | വോഡാഫോൺ ഐഡിയ, എയർടെൽ കമ്പനികൾക്ക് പിന്നാലെ റിലയൻസ് ജിയോയും നിരക്ക് ഉയർത്തുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ നിരക്ക് ഉയർത്തുമെന്ന് ജിയോ മേധാവി മുകേഷ് അംബാനി അറിയിച്ചു.

അടുത്ത മാസം ഒന്ന് മുതലാണ് എയർടെല്ലും വോഡാഫോൺ ഐഡിയയും നിരക്ക് ഉയർത്തുന്നത്. മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള സൗജന്യ കോൾ സംവിധാനം കഴിഞ്ഞ മാസം ജിയോ നിർത്തിയിരുന്നു. രാജ്യത്തെ ടെലികോം മേഖലയുടെ ശാക്തീകരണത്തിനാണ് നിരക്ക് ഉയർത്തുന്നതെന്ന് അംബാനി പറഞ്ഞു. ജിയോ ഉയർത്തിയ മത്സരം കാരണം ഏറെ നഷ്ടത്തിലാണ് എയർടെൽ, വോഡാഫോൺ ഐഡിയ കമ്പനികൾ. വോഡാഫോണും ഐഡിയയും ഏതാനും മാസം മുമ്പ് ലയിച്ചിട്ടും നഷ്ടം പരിഹരിക്കാൻ സാധിച്ചിട്ടില്ല.