യമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ സഊദിയുടെ എണ്ണക്കപ്പല്‍പിടിച്ചെടുത്തു

Posted on: November 19, 2019 8:02 pm | Last updated: November 19, 2019 at 8:02 pm

ജിദ്ദ : ചെങ്കടലില്‍ വെച്ച് സഊദിയുടെ എണ്ണക്കപ്പല്‍ യമനിലെ ഹൂത്തികള്‍ പിടിച്ചെടുത്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ചെങ്കടലിന് തെക്ക് ഭാഗത്ത് വെച്ച് കൊറിയന്‍ കമ്പനിയുടെ ഡ്രില്ലിംഗ് റിഗ് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടു ബോട്ടുകളിലെത്തിയ ആയുധധാരികളായ ഹൂത്തികള്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്.

ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷികളാണ് ഞായറാഴ്ച രാത്രി റാബിഗ് 3 എന്ന കപ്പല്‍ പിടിച്ചെടുത്തതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു . പിടിച്ചെടുത്ത കപ്പലിലുള്ളവരില്‍ ഭൂരിഭാഗവും കൊറിയന്‍ സ്വദേശികളാണ്.അന്താരാഷ്ട്ര നാവിക നിയമപ്രകാരം പിടിച്ചെടുത്ത കപ്പലിലെ ജോലിക്കാരുടെ സുരക്ഷക്ക്ഹത്തികള്‍ ഉത്തരവാദിയാണെന്നുംഅല്‍ മാലികി പറഞ്ഞു.