എസ് എ ബോബ്‌ഡേ സുപ്രീം കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Posted on: November 18, 2019 11:16 am | Last updated: November 18, 2019 at 7:02 pm

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി എസ് എ ബോബ്‌ഡേ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിച്ചതിനെ തുടര്‍ന്നാണ് ബോബ്‌ഡെ ചുമതലയേല്‍ക്കുന്നത്.

2021 ഏപ്രില്‍ 23 വരെ ജസ്റ്റിസ് ബോബ്‌ഡേ ചീഫ് ജസ്റ്റിസായി തുടരും. 2013 ഏപ്രിലിലാണ് ജസ്റ്റിസ് ബോബ്‌ഡേ സുപ്രീംകോടതി ജഡ്ജിയായത്. ഇന്നത്തോടെ സുപ്രീംകോടതി കൊളീജിയത്തില്‍ ജസ്റ്റിസ് ആര്‍ ഭാനുമതി അംഗമാകും. കൊളീജിയത്തിലെത്തുന്ന രണ്ടാമത്തെ വനിത ജഡ്ജിയാണ് ജസ്റ്റിസ് ഭാനുമതി.