Connect with us

Kerala

അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

വെച്ചൂച്ചിറ പരുവ, കട്ടിക്കല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 96ല്‍ തമ്പി എന്ന് വിളിക്കുന്ന വര്‍ഗീസ് ഡാനിയേല്‍ (71)നെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

പത്തനംതിട്ട | അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ലക്ഷം രൂപ പിഴയും. വെച്ചൂച്ചിറ പരുവ, കട്ടിക്കല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 96ല്‍ തമ്പി എന്ന് വിളിക്കുന്ന വര്‍ഗീസ് ഡാനിയേല്‍ (71)നെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ വിഷ്ണുവിന്റേതാണ് ഉത്തരവ്.

2017 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പരുവ കട്ടിക്കല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 95ല്‍ പുരുഷോത്തമന്‍ നായരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വെച്ചൂച്ചിറ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന വിപിന്‍ ഗോപിനാഥാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ് ന്യൂമാന്‍, ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷ് കുമാര്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍, ഇന്‍സ്പെക്ടര്‍ ആയിരുന്ന എം ഐ ഷാജി ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അനില്‍കുമാര്‍ ഹാജരായി. എസ് ഐ. ബിനു കുമാര്‍ പ്രോസിക്യൂഷന്‍ സഹായിയായി.

 

---- facebook comment plugin here -----

Latest